"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, March 10, 2012

അറിയാത്ത പാർടി, സെൽവരാജൻമാർ ചൊറിയുമ്പോൾ അറിയണം..


കോമഡിഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറണ്ട് പോയാൽ ജനാലയിലൂടെ അയലത്ത്കാരന്റെ വീട്ടിൽ ഒളിഞ്ഞ് നോക്കിയിട്ട് അവിടേം പോയെങ്കിൽ ഹൊ..ഹെന്തൊരാശ്വാസം.. എന്നിട്ട് "അമ്മിണിയേയ് ലവന്റേം പോയെടീ.." എന്നുകൂടി പറഞ്ഞാലേ നമ്മൾ മലബാറീസിന് സമാധാനമാകൂ..!!

അങ്ങിനെ ലവന്റെ പോകുന്നതും, പിന്നെ രണ്ടവൻമാരെക്കൂടി ഇങ്ങോട്ട് പൊക്കുന്നതും, ഭരണം മറിയുന്നതുമൊക്കെ മനക്കോട്ട കെട്ടി പിറവത്തോട്ട് കണ്ണും നട്ടിരിക്കുന്നതിനിടയിൽ സ്വന്തം കളസത്തിന്നടിയിലൂടെ ഒരുത്തൻ ഊർന്ന് പോയത് പന്ത്രണ്ടാം മണിക്കൂറിലാണ് ഹൈടെക് കോർപറേറ്റ് പാർടി അറിയുന്നത്..ലവനാരാ സാധനം.. ഇവിടെ മനക്കോട്ട കെട്ടിയപ്പം അവിടെ കോട്ടകെട്ടി ഗേറ്റടച്ച് കുറ്റിയും വച്ചു..!

പീസീ ജോർജ് ആണ് സെൽവരാജിനെ ചാക്കിലാക്കിയതെന്ന് വീയെസ് ആണയിട്ട്  പറയുന്നു. ഈ ചാരബുദ്ധി വീയെസിന് നേരത്തെ പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നല്ലോ..?? അതോ ഒരു പണി കേന്ദ്രക്കമ്മറ്റിക്കും മറ്റേ സാറൻമാരിക്കും ഇരിക്കട്ടെ എന്നു കരുതി മനഃപ്പൂർവ്വം ഭൂതം കുടത്തീന്ന് ചാടും വരെ മിണ്ടാതിരുന്നതാണോ..??

പിറവം തിരഞ്ഞെടുപ്പിന് മുൻപ് ഇനിയും പൊട്ടും ഇപ്പപ്പൊട്ടും എന്ന് പുലമ്പിക്കൊണ്ട് പീസീ ജോർജും, ചാടിയവൻ വന്നാൽ ഞങ്ങളെടുത്തോളാം എന്ന് മുഖ്യനും പാടിനടക്കുന്നു..

കുതികാൽ വെട്ടും, മറുകണ്ടം ചാടലും, കുതിരക്കച്ചവടവും പാർടിക്കുള്ളിലെ വെട്ടിനിരത്തലും ഒന്നും രാഷ്ട്രീയത്തിൽ പുത്തരിയല്ല.. രാഷ്ട്രീയ സദാചാര മൂല്യങ്ങൾ മറന്നുകൊണ്ടുള്ള അവസര വാദം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാർടികൾക്കും ഭൂഷണമല്ല.. ഇന്ന് ഇങ്ങോട്ട് ചാടിയവൻ നാളെ ലാഭം കൂടുതൽ കിട്ടുമ്പോൾ വീണ്ടും മറുകണ്ടം ചാടും..!! അതാണ് നാട്ട് നടപ്പ്..!!


ഇപ്പോൾ കേട്ടത്:
യു ഡി എഫ് ന് നെയ്യാറ്റിങ്കരയിൽ മൽസരിക്കാൻ വേറെ ആങ്കുട്ടികളുണ്ട്, ചാടിവന്ന സെൽവരാജന്റെ ആവശ്യമില്ലെന്ന് മുരളീധരൻ പരസ്യമായി തുറന്നടിച്ചിരിക്കുന്നു..!!



13 comments:

  1. എടോ ഗോപാല കൃഷ്ണാ.... തനിക്കൊന്നും ഈ പാർട്ടിയെകുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞോണ്ടിരുന്ന പാർട്ടിയാ... ഇപ്പോ ദേ കേഡർ സ്വഭാവമുള്ള ആദർശ പാർട്ടിയിൽ നിന്ന് ഏതോ കീടങ്ങൾ ചാടിപ്പോയിരിക്കുന്നു.... എന്തു തന്നെയായാലും വോട്ടർമാരെ വെറും തമിഴ്നാട്ടിൽ മുടിക്ക് പറയുന്ന ആ പേരു പോലെ കൈവിട്ട് "സ്ഥാന ത്യാഗം " ചെയ്തത് മഹാ ചെറ്റത്തരം തന്നെ.... ഇനി എങ്ങിനെ സ: MJ ജേക്കബിനെ വോട്ടു നൽകി വിജയിപ്പിക്കും?? നാലണ കണ്ടാൽ ആ യോദ്ധാവും പടയങ്കി പണയം വെയ്ക്കുമോ?? ഇടതായാലും കാശു പുളിക്കില്ലല്ലോ....

    ReplyDelete
  2. രാഷ്ട്രീയക്കാർ ഇങ്ങനെയൊക്കെ കാണിക്കുമ്പോഴാ സാധാരണക്കാർക്ക് ചൊറിഞ്ഞു വരുന്നത്..

    ReplyDelete
  3. യു ഡി എഫ് ന് നെയ്യാറ്റിങ്കരയിൽ മൽസരിക്കാൻ വേറെ ആങ്കുട്ടികളുണ്ട്, ചാടിവന്ന സെൽവരാജന്റെ ആവശ്യമില്ലെന്ന് മുരളീധരൻ പരസ്യമായി തുറന്നടിച്ചിരിക്കുന്നു..... - മുരളീധരന് ചങ്കൂറ്റമുണ്ട്..

    ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം....

    ReplyDelete
  4. ഞാന്‍ എന്ത് ചിന്തിച്ചു തുടങ്ങുന്നതോടെ അവന്റെ ആദര്‍ശം പണത്തിനു പിന്നാലെ പായും. മറ്റെല്ലാ ന്യായീകരണങ്ങളും ചെയ്തതിനെ ന്യായീകരിക്കാനുള്ള മുടന്തന്‍ ന്യായങ്ങള്‍ മാത്രം.

    ReplyDelete
  5. അതേയ്, ജയശാങ്കർ ഇന്ത്യാവിഷനിൽ പറാഞ്ഞ പോലെ ഇവന്റെയൊക്കെ മുട്ട് കാല് തല്ലിയൊടിക്കണം. ചെറ്റത്തരമല്ലേ ഇദ്ദേഹം ചെയ്തത്.

    മുരളി ആള് ആൺകുറ്റിയാ..പക്ഷെ കരുണാകരന്റെയാണ് മോൻ !!! അതു മറക്കേണ്ട

    ReplyDelete
  6. രാഷ്ട്രീയം അത് ഇങ്ങനെ ഒക്കെ തന്നെ

    ReplyDelete
  7. ഈ ശെല്‍വ രാജന്‍ സഖാവിന് ഇതെന്ത്തു പറ്റി?

    അവസാനം മുരളീധരന്‍ പറഞ്ഞ വാചകം കോണ്‍ഗ്രസ്‌ നടപ്പാക്കിയാല്‍ ഈ സഖാവിന്റെ കാര്യം കാത്തിരുന്നു തന്നെ കാണേണ്ടി വരും .....

    ReplyDelete
  8. അവനവന്റെ മൂട്ടിൽ ഒരാല് വളർന്നാൽ 'ഹായ് എന്ത് തണല്' ന്ന് പറഞ്ഞ് നടക്കുന്നതാ ഈ വക ടീംസ്. അവരങ്ങില്ലാതായാലും ഇവിടൊരു പാർട്ടിക്കും ഒരു കോപ്പും നഷ്ടപ്പെടില്ല. ഒരാളെയും വഞ്ചിച്ച് ഒരാളും ഇവിടെ നിലനിന്നിട്ടില്ലന്നിൽക്കുകയുമില്ല. ആശംസകൾ.

    ReplyDelete
  9. സെല്‍വരാജനെ പോലുള്ള ഒറ്റുകാരെ തിരിച്ചറിയാന്‍ സി.പി.എം-ന് ആയില്ല എന്നത് വലിയ പിഴവ് തന്നെയാണ്.

    ReplyDelete
  10. സി.പി .എം കാലാകാലങ്ങളില്‍ പ്രത്യശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്ത് വോട്ടിനു വേണ്ടി വലതു പക്ഷ രീതികള്‍ സ്വീകരിച്ചത് തന്നെയാണ് ഇതിനു ഒന്നാമത്തെ കാരണം .തങ്ങളുടെ തെറ്റുകള്‍ ആ പാര്‍ടി തിരിച്ചരിഞ്ഞില്ലെങ്കില്‍ഇനിയും സിന്ധു ജോയിമാര്‍ ,ശേല്‍വരാജ്മാര്‍ ഒക്കെ ഉണ്ടാകും ..മുതലാളിത്തം നീട്ടുന്ന പ്രലോഭനങ്ങളെ ചെറുക്കാന്‍ അത്രയെളുപ്പമല്ല സഖാക്കളെ ...

    ReplyDelete
  11. കാത്തിരുന്നു കാണാം പാര്‍ലെ മെന്റില്‍ പാറിയ നോട്ടു കെട്ടുകള്‍ ശേല്‍വരാജന്റെ അടുത്ത പാരിയോ? എന്ന്

    ReplyDelete
  12. ഇങ്ങിനെ അവസരവാദം കളിക്കുന്നവരെ ഒരു പാര്‍ട്ടിയും സ്വീകരിക്കാന്‍ തയ്യാറാവരുത്....

    പറഞ്ഞിട്ടെന്താ കാര്യം അല്ലേ.... ഇന്നത്തെ രാഷ്ട്രീയം അവസര വാദം മാത്രമായി മാറിയ ഈ കാലത്ത് !!!!

    ReplyDelete
  13. വായിച്ച് ഇവിടെ അഭിപ്രായങ്ങൾ കുറിച്ചവർക്കും, കമന്റാൻ ബുദ്ധിമുട്ട് അറിയിച്ചവർക്കും നന്ദി..!!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!